Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Coconut Tree

Kerala

പ​ണം തെ​ങ്ങി​ന് മു​ക​ളി​ൽ വ​ച്ച് മ​റ​ന്നോ എ​ന്ന് സം​ശ​യം; ര​ണ്ടാ​മ​തും തെ​ങ്ങി​ൽ ക​യ​റി​യ യു​വാ​വ് കു​ടു​ങ്ങി

തൊ​ടു​പു​ഴ: തെ​ങ്ങി​ല്‍ ക​യ​റി​യ​പ്പോ​ള്‍ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട് മു​ക​ളി​ല്‍ കു​ടു​ങ്ങി​യ യു​വാ​വി​നെ അ​ഗ്നി​ര​ക്ഷാ സേ​ന സു​ര​ക്ഷി​ത​മാ​യി താ​ഴെ​യി​റ​ക്കി. തൊ​ടു​പു​ഴ വ​ണ്ണ​പ്പു​റ​ത്തി​ന് സ​മീ​പം ഒ​ടി​യ​പാ​റ​യി​ലാ​യി​രു​ന്നു സം​ഭ​വം. തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​യാ​യ കാ​ട്ടു​ക​ണ്ട​ത്തി​ല്‍ വി​ഷ്ണു (26) ആ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്.

ഒ​ടി​യ​പാ​റ സ്വ​ദേ​ശി​നി രാ​ജ​മ്മ​യു​ടെ പു​ര​യി​ട​ത്തി​ലെ തെ​ങ്ങി​ൽ ക​യ​റാ​നാ​ണ് വി​ഷ്ണു എ​ത്തി​യ​ത്. രാ​വി​ലെ തേ​ങ്ങാ​യി​ടീ​ല്‍ ക​ഴി​ഞ്ഞു തി​രി​കെ​പോ​യി. പി​ന്നീ​ട് ത​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പ​ണം തെ​ങ്ങി​ന് മു​ക​ളി​ല്‍ വ​ച്ചു ന​ഷ്ട​പ്പെ​ട്ടു എ​ന്ന സം​ശ​യ​ത്തി​ന്‍ ഉ​ച്ച​യോ​ടെ വീ​ണ്ടും തെ​ങ്ങി​ല്‍ ക​യ​റു​ക​യാ​യി​രു​ന്നു. മു​ക​ളി​ല്‍ എ​ത്തി​യ യു​വാ​വ് ബോ​ധ​ര​ഹി​ത​നാ​വു​ക​യാ​യി​രു​ന്നു.

വി​ഷ്ണു തെ​ങ്ങി​ൽ കു​ടു​ങ്ങി​യെ​ന്ന് മ​ന​സി​ലാ​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് മ​റ്റൊ​രു തൊ​ഴി​ലാ​ളി​യാ​യ മു​ട്ടു​ക​ണ്ട​ത്തി​ല്‍ സാ​ജു തെ​ങ്ങി​ന് മു​ക​ളി​ല്‍ ക​യ​റി. ഇ​യാ​ളാ​ണ് വി​ഷ്ണു​വി​നെ സു​ര​ക്ഷി​ത​മാ​യി തെ​ങ്ങി​ന് മു​ക​ളി​ൽ സം​ര​ക്ഷി​ച്ച​ത്.

നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ക​ല്ലൂ​ര്‍​ക്കാ​ടു നി​ന്ന് എ​ത്തി​യ അ​ഗ്‌​നി​ര​ക്ഷാ​സേ​ന വ​ലി​യ ഗോ​വ​ണി ഉ​പ​യോ​ഗി​ച്ച് സാ​ഹ​സി​ക​മാ​യി വി​ഷ്ണു​വി​നെ താ​ഴെ​യി​റ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് തൊ​ടു​പു​ഴ​യി​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ കെ.​എം മു​ഹ​മ്മ​ദ് ഷാ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം.

District News

തെ​ങ്ങി​ൽനി​ന്നു വീ​ണ് പ​രി​ക്കേ​റ്റ വ​യോ​ധി​ക​ൻ മ​രി​ച്ചു

ഇ​രി​ട്ടി: തെ​ങ്ങി​ൽ​നി​ന്നു വീ​ണ് പ​രി​ക്കേ​റ്റ വ​യോ​ധി​ക​ൻ മ​രി​ച്ചു. ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ ബ്ലോ​ക്ക് ഏ​ഴി​ൽ പ്ലോ​ട്ട് ന​മ്പ​ർ 137 ലെ ​താ​മ​സ​ക്കാ​ര​ൻ ച​ന്ദ്ര​ൻ (56) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടു​മു​റ്റ​ത്തെ തെ​ങ്ങി​ൽ തേ​ങ്ങ പ​റി​ക്കാ​ൻ ക​യ​റി​യ ച​ന്ദ്ര​നെ തെ​ങ്ങി​ൻ ചു​വ​ട്ടി​ൽ വീ​ണു​കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ് ക​ണ്ട​ത്തി​യ​ത്. ഉ​ട​ൻ ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും നി​ല ഗു​രു​ത​ര​മാ​യ​തി​നെ​തു​ട​ർ​ന്ന് ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ശ്രീ​മ​തി. മ​ക്ക​ൾ: അ​ഖി​ൽ, സ്‌​നേ​ഹ, അ​മ​ൽ, ആ​തി​ര.

Kerala

ത​ത്ത​യെ പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ തെ​ങ്ങ് വീ​ണ് വി​ദ്യാ​ർ​ഥി മ​രി​ച്ചു

 കൊ​ച്ചി: ആ​ലു​വ​യി​ൽ ത​ത്ത​യെ പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ തെ​ങ്ങ് വീ​ണ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. വെ​ളി​യ​ത്തു​നാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് സി​നാ​ൻ മ​രി​ച്ച​ത്. തോ​ട്ട​ക്കാ​ട്ടു​ക​ര ഹോ​ളി ഗോ​സ്റ്റ് കോ​ൺ​വെ​ന്‍റ് സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

‍‍‍ഉ​ണ​ങ്ങി​യ തെ​ങ്ങി​ലെ പൊ​ത്തി​ൽ നി​ന്നും ത​ത്ത​യെ പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ആ​യി​രു​ന്നു അ​പ​ക​ടം. ത​ല ഉ​ണ​ങ്ങി നി​ന്നി​രു​ന്ന തെ​ങ്ങ് സി​നാ​നും മ​റ്റ് നാ​ല് സു​ഹൃ​ത്തു​ക​ളും ചേ​ർ​ന്ന് വെ​ട്ടി​മ​റി​ക്കു​ന്ന​തി​നി​ടെ സി​നാ​ന്‍റെ ദേ​ഹ​ത്തേ​ക്ക് തെ​ങ്ങ് മ​റി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.

സി​നാ​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. വ​യ​ല​ക്കാ​ട് വീ​ട്ടി​ൽ സു​ധി​റി​ന്‍റെ​യും സ​ബി​യ​യു​ടെ​യും മ​ക​നാ​ണ് മു​ഹ​മ്മ​ദ് സി​നാ​ൻ.

Latest News

Corehub Up